***Recent updates are available on our facebook page ">http://www.facebook.com/OnlineKollemcode ***Contact Kollemcode Police station @ phone:+914651-246100, and Fire staton @ phone:+914651-246101 ***For advertising kollemcode online contact us ***Send mail to us :kollemcodeonline@gmail.com
Thanks for visiting Kollemcode online .If you like to publish anything in this blog please contact kollemcodeonline@gmail.com

Write your own Articles here

Share about our village with others

Send your Articles to kollemcodeonline@gmail.com

Tuesday, June 18

വ്യാസ വിദ്യാ കേന്ദ്രം

 

  നമ്മുടെ നാട്ടില്‍ നടക്കുന്ന നല്ലൊരു സാമൂഹ്യ പ്രവര്‍ത്തനം നമ്മള്‍ പലരുടെയും ശ്രദ്ധയില്‍ പെടാതെ പോകുന്നുവെന്ന സംശയത്തോടെയാണ് ഇത് എഴുതുന്നത്‌.
കൊല്ലങ്കോട്ടില്‍,വീട്ടമ്മമാര്‍ക്കും,പെണ്‍കുട്ടികള്‍ക്കും സൌജന്യമായി തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഒരു സ്ഥാപനമാണ് വ്യാസ വിദ്യാ കേന്ദ്രം. ഇപ്പോള്‍ ഇതിന്റെ കീഴില്‍ 30 പേര്‍ക്ക് സൌജന്യ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കി വരുന്നു. ഇത്തരലതിലുള്ള 3 batches ഇതിനകം വ്യാസ കമ്പ്യൂട്ടര്‍ വിദ്യാ കേന്ദ്രത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നാലാമത്തെ batch ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. Office Automation course ആണ് ഇപ്പോള്‍ ഇവിടെ സൌജന്യമായി പഠിപ്പിക്കുന്നത്‌.

കൊല്ലങ്കോട്‌ പോലീസ് സ്റ്റേഷന്‍റെ സമീപത്തുള്ള അശ്വതി കോംപ്ലെക്സില്‍ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണിത്. കൊല്ലങ്കോട്‌ സേവാഭാരതിയും സാമൂഹ്യക്ഷേമ പോളിടെക്നികും ചേര്‍ന്നാണ് ഇത് നടത്തി വരുന്നത്. നാനാ ജാതി മതത്തില്‍ പെട്ടവര്‍ ഇവിടെ നിന്നും സൌജന്യമായി വിദ്യാഭ്യാസം നേടി വരുന്നു. ഇവിടെ പഠിച്ചു വരുന്നവരുടെ കൂട്ടായ്മയില്‍ തുച്ചമായ ഫീസ്‌ ഈടാക്കി ഒരു ഹിന്ദി ക്ലാസും നടക്കുന്നുണ്ട്..ഇവിടത്തെ അധ്യാപികയ്ക്ക് സര്‍ക്കാര്‍ വേതനം നല്‍കുന്നു. എന്നാല്‍ ഈ സ്ഥാപനം നടത്തുന്നതിനുള്ള മറ്റു ചെലവുകള്‍ വഹിക്കുന്നത് കൊല്ലങ്കോട്‌ സേവാഭാരതിയാണ്. ചുരുക്കം ചില യുവാക്കളുടെ സഹകരണം കാരണമാണ് ഇത് ഇന്ന് പ്രവര്‍ത്തിച്ചു പോരുന്നത്.  അടിക്കടിയുണ്ടാകുന്ന കമ്പ്യൂട്ടര്‍ അറ്റകുറ്റ പണി, കെട്ടിട വാടക, വൈദ്യുതി ബില്‍ എന്നിവയ്ക്കും മറ്റുമായി നല്ലൊരു തുക വേണ്ടി വരുന്നുണ്ട്. കുറച്ചു കൂടി നല്ല രീതിയില്‍ ഇത്  വിപുലപ്പെടുത്തുക  എന്ന ഉദ്ദേശത്തോട് കൂടി കൊല്ലങ്കോട്‌ നടുവത്ത്മുറിയില്‍ വ്യാസ വിദ്യാ കേന്ദ്രം സ്വന്തം കെട്ടിടം പണി കഴിപ്പിക്കാനും ഉദ്ദേശിക്കുന്നു. നാട്ടിന്റെ വികസനത്തില്‍ നമുക്കുള്ള പങ്കു നാമോരോരുത്തരും മനസ്സിലാക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടത് നാമോരോരുതരുടെയും കടമയാണ്. വ്യാസ വിദ്യകേന്ദ്രതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക:

Premkumar - +91- 9489283214
Arunkumar - +91- 8675645993
Radhakrishnan - +971- 558612055

Email : kollemcodeonline@gmail.com

Facebook page: https://www.facebook.com/kollemcode


                                                                                                            -  Radhakrishnan Kollemcode

No comments:

Post a Comment

Thanks for visiting this page. Please add a comment here before leaving this page.
KOLLEMCODE ONLINE

Related Posts Plugin for WordPress, Blogger...
back to top