***Recent updates are available on our facebook page ">http://www.facebook.com/OnlineKollemcode ***Contact Kollemcode Police station @ phone:+914651-246100, and Fire staton @ phone:+914651-246101 ***For advertising kollemcode online contact us ***Send mail to us :kollemcodeonline@gmail.com
Thanks for visiting Kollemcode online .If you like to publish anything in this blog please contact kollemcodeonline@gmail.com

Write your own Articles here

Share about our village with others

Send your Articles to kollemcodeonline@gmail.com

Friday, June 29

പഴമയിലൂടെ ഒരു യാത്ര


വിവിധ മത വിഭാഗങ്ങളും സമുദായങ്ങളും ഇടകലര്‍ന്നു വളരെ സമാധാനത്തോടെ കഴിയുന്ന എന്റെ ഗ്രാമം . ജീവിത മാര്‍ഗ്ഗം തേടിയുള്ള യാത്രയില്‍ ഈ മണലാരണ്യത്തില്‍ എത്തി ചേര്‍ന്നപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്റെ ഗ്രാമത്തിന്റെ മനോഹരമായ ഓര്‍മകളാണ്.


കാവും കുളവും തോടുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളും കണ്ണിനു കുളിര്‍മ നല്‍കുന്ന ഹരിത ശോഭയോട് കൂടിയ നെല്‍പ്പാടങ്ങളും എത്ര അകലങ്ങളിലിരുന്നാലും ഓരോ കൊല്ലങ്കോട്ടുകാരന്റെയും മനസ്സിലെത്തുന്നത് ഈ മനോഹര കാഴ്ചകള്‍ തന്നെയായിരിക്കും .
അസ്തമയ സൂര്യന്റെ മനോഹാരിത ആസ്വദിക്കുവാന്‍ കടല്ക്കരയിലിരിക്കുമ്പോള്‍ നാമറിയാതെ തിരമാലകല്‍ക്കൊപ്പം അലിഞ്ഞു പോകും നമ്മുടെ വിഷമങ്ങളും . നോക്കാത്ത ദൂരം വരെ നീലിമയില്‍ പറന്നു കിടക്കുന്ന സൌന്ദര്യം മനസ്സിന് കുളിര്‍മ നല്‍കുന്നത് പോലെ , ശരീരത്തിനും കുളിര്‍മ നല്‍കി തഴുകി പോകുന്ന ക്ടല്‍ക്കാറ്റും, വളരെ വേഗതയില്‍ വന്നു സാവധാനം നമ്മെ തഴുകി പോകുന്ന തിരമാലകളുടെ സാന്ത്വനവും ആര്‍ക്കാണ് മറക്കുവാന്‍ കഴിയുക?...പ്രകൃതിയുടെ ഈ മനോഹാരിതയ്ക്കും ഗ്രാമത്തിന്റെ ഐശ്വര്യത്തിനും എല്ലാപേരുടെയും ആശ്രയമായി നില്‍ക്കുന്ന കൊല്ലന്കൊട്ടുകാരുടെ മാത്രമായി നിന്നിരുന്ന കൊല്ലന്കൊട്ടംയുടെ അനുഗ്രഹവും,കീര്‍ത്തിയും ഇന്ന് ലോകം മുഴുവന്‍ പ്രശസ്തമായി വരുകയാണ് .
ഓരോ ദിവസവും കഴിയുമ്പോഴും അമ്മയുടെ അനുഗ്രഹതിന്റെയും ഐശ്വര്യത്തിന്റെയും പ്രസാദം സ്വീകരിക്കുവാന്‍ വിവിധ ദേശങ്ങളില്‍ നിന്ന് പോലും ഭക്തരുടെ തിരക്കാണ്. ഒരു സ്ത്രീക്ക് മാത്രമേ സഹനത്തിന്റെ ശക്തിയായ മാതൃത്വം ലഭിക്കുകയുള്ളൂ.ആ സഹനത്തില്‍ ലഭിക്കുന്ന സ്നേഹത്തിന്റെ അമൂല്യമായ നിധിയെ കൊല്ലങ്കോട്ടമ്മ യുടെ തിരുനടയില്‍ ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി തൂക്ക നേര്‍ച്ചയായി സമര്‍പ്പിക്കുമ്പോള്‍ ചരിത്രത്തിന്റെ താളുകളില്‍ കൊല്ലങ്കോട്‌ തൂക്ക നേര്ച്ച അഭൂത പൂര്‍വമായി വര്‍ധിച്ചു വരുകയാണ്.ഓരോ വര്‍ഷവും മീന മാസത്തിലെ ഭരണി നാളിനു വേണ്ടി കാത്തിരിക്കുകയാണ് നാട്ടുകാരും വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും.അവരുടെ മനസ്സുകളില്‍ അവശേഷിക്കുന്നത് പഴയ കാല ഉത്സവ ഓര്‍മ്മകള്‍ മാത്രം. കൊല്ലന്കൊടും പല വിഷയങ്ങളില്‍ എതിര്‍ അഭിപ്രായക്കാര്‍ ഉണ്ടെങ്കിലും കൊല്ലങ്കോട്‌ തൂക്കമെന്ന വികാരം മനസ്സില്‍ വരുമ്പോള്‍ എല്ലാപേരും ഒന്നാണ്.ഉത്സവത്തിനു മോടി കൂട്ടുവാന്‍ ജാതി മത ഭേദ മേന്യേ കഠിന പ്രയത്നം ചെയ്യുന്ന നാട്ടുകാരെ ഉത്സവ സമയങ്ങളില്‍ കാണാന്‍ കഴിയും. എല്ലാപേര്‍ക്കും ഒരു ചിന്ത മാത്രം ; കൊല്ലങ്കോട്‌ തൂക്ക മഹോത്സവം.


കൊല്ലങ്കോട്‌ ഇന്ന് കാണുന്ന 21 വാര്‍ഡുകളുള്ള ഏക പഞ്ചായത്ത് ആയതു 1983 കാലഘട്ടത്തിനു ശേഷമാണു. അതിനു മുന്‍പ്‌ 4 ഗ്രാമ പഞ്ചായത്തുകളും ഒരു നഗര പഞ്ചായത്തുമായാണ്  ഇത് നിലനിന്നിരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ടികളും നേതാക്കന്മാരും ഉണ്ടായിരുന്നെങ്കിലും ഇന്നും എല്ലാപേര്‍ക്കും മസ്സില്‍ ആദരവോടെ നില്‍ക്കുന്ന വ്യക്തിയാണ് ശ്രീ.എ.കെ.എം.ദാസ്സയ്യന്‍ . മികച്ച പ്രാസംഗികന്‍ എല്ലാ തെരഞ്ഞെടുപ്പിലും സര്‍വ്വ സംമതനായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന വ്യക്തി, വിവിധ പ്രസ്ഥാനങ്ങളുടെ അധ്യക്ഷന്‍ , കൂടുതല്‍ തവണ കൊല്ലങ്കോട്‌ പ്രസിഡന്‍റ് സ്ഥാനം വഹിച്ച വ്യതി, സാധരന്ക്കാര്കും അവരുടെ ഉന്നമനത്തിനും കോടികള്‍ അസ്ഥിയുണ്ടായിരുന്ന തന്റെ സ്വത്തു വകകള്‍ വള്ളവിള ഇട വകയ്ക്ക് എഴുതി നല്‍കിയ നേതാവ് .



1978നു മുന്‍പാണ്‌ എ.കെ.എം ദാസയ്യാന്‍ പ്രസിടന്റ്റ്‌ സ്ഥാനം വഹിച്ചിരുന്നത്. അതിനു ശേഷം 4 ഗ്രാമ പഞ്ചായത്തുകളും ഒരു നഗര പഞ്ചായത്തുമായി തെരഞ്ഞെടുപ്പ് നടന്നു. മാര്‍ത്താണ്ഡം തുറ ഗ്രാമ പഞ്ചായത്തില്‍ ശ്രീ.വര്‍ഗ്ഗീസ്‌ ആയിരുന്നു പ്രസിടന്റ്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടത്. മേടവിളാകം പഞ്ചായത്തില്‍ ശ്രീ.നടരാജന്‍ , കൊല്ലങ്കോട്‌ മേക്കെക്കര ഗ്രാമ പഞ്ചായത്തില്‍ ശ്രീ.കുട്ടന്‍ തമ്പി, കിരാത്തൂരില്‍ ശ്രീ.പൊന്നയ്യന്‍ എന്നിവരും കൊല്ലങ്കോട്‌ നഗര പഞ്ചായത്തില്‍ ശ്രീ.കെ.സദാശിവന്‍ പിള്ളയും പ്രസിടന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.

അതിനു ശേഷം നടന്ന വിവിധ ചര്‍ച്ചകളും കൊല്ലങ്കോട്‌ ഏക പഞ്ചായത്ത് ആക്കുവാനുള്ള പരിശ്രമാങ്ങളുടെയും ഫലമായി 21 വാര്‍ഡുകള്‍ ഉള്‍പ്പെട്ട ഏക പഞ്ചായത്തായി തെരഞ്ഞെടുപ്പ് നടന്നു.ആ തെരഞ്ഞടുപ്പില്‍ സ്വതത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീ. ബഞ്ചമിന്‍ പ്രസിഡന്റായി തെരഞ്ഞ്ടുക്കപെട്ടു. 21 വാര്‍ഡുകളിലും മത്സരം നടന്നു.

കൊല്ലന്കൊട്ടില്‍ സാഹോദര്യ തുല്യം സമാധാനത്തോടെ ജീവിച്ചിരുന്ന സമുദായങ്ങള്‍ക്ക് ഇടയില്‍ മത വികാരം വ്രണപ്പെടുത്തി രണ്ടു വിഭാഗങ്ങളിലെ ചില വ്യക്തികളുടെ വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി തുടങ്ങിയ സംഘര്‍ഷം അന്ന് സാധാരണക്കാരെയാണ് മുറിവേല്പ്പിച്ചത്. അതിന്റെ ബാക്കി പത്രമെന്നോണം ഹൃദയ വേദനയുമായി ഒരു കുടുംബം ഇന്നും കൊല്ലന്കൊട്ടില്‍ ജീവിക്കുന്നുണ്ട്. ശ്രീ.ബാലകൃഷണ പിള്ളയുടെ കുടുംബം. ആളിക്കത്തുന്ന അക്രമത്തിനു, ഒരു സംഘം ചെറുപ്പക്കാരുടെ സംഘടിതമായ പരിശ്രമങ്ങളുടെ ഫലമായി വിരാമം ഉണ്ടായി.

അതിനു ശേഷം കപട മതേതര വാദികളായ ചില പ്രസ്ഥാനങ്ങള്‍ ഈ അക്രമത്തെ വര്‍ഗീയമായി ഉപയോഗിച്ച് പ്രീണന രാഷ്ട്രീയം കളിച്ചു അധികാരത്തില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ഇന്നും അത്തരക്കാര്‍ ഇതിനു വേണ്ടി ശക്തമായി ശ്രമിച്ചു വരുന്നു.

ശ്രീ. ബഞ്ചമിനു ശേഷം തുടര്‍ച്ചയായ 10 വര്ഷം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ് ശ്രീ.വിജയമോഹനന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അതിനുശേഷമുള്ള തെരഞ്ഞെടുപ്പ് വാര്‍ഡ്‌ അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം പരീക്ഷിച്ചു. ആ തെരഞ്ഞെടുപ്പില്‍ ശ്രീ. വിജയ മോഹനന്‍ 9 ആം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ശ്രീ.പദ്മ കുമാറിനോട് പരാജയപ്പെടുകയും, തെരഞ്ഞടുക്കപ്പെട്ട വാര്‍ഡ്‌ അംഗങ്ങള്‍ ശ്രീ. സ്റീഫന്‍ പഞ്ചായത്ത് പ്രസിടന്റ്റ്‌ ആയി തെരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് നടന്ന തീഞ്ഞെടുപ്പില്‍ ഈ സമ്പ്രദായം പിന്‍വലിച്ചു ആ തെരഞ്ഞടുപ്പില്‍ കോണ്ഗ്രസ് സ്ഥാനര്തിയയി മത്സരിച്ച ശ്രീ. അരുളാനന്ദന്‍ പ്രസിടന്റ്റ്‌ ആയി വിജയിച്ചു. ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തി എന്നാ ആരോപണം ഇദ്ദേഹത്തിന്റെ പേരില്‍ നിലനില്‍ക്കവെയാണ് ഈ വിജയം എന്നതും വളരെ ശ്രദ്ദേയമാണ്.
എല്ലാ ദേശീയ,പ്രാദേശിക പാര്‍ട്ടികള്‍ക്കും വളക്കൂറുള്ള മണ്ണാണ് കൊല്ലങ്കോട്‌ എങ്കിലും, വികസനത്തിന്റെ കാര്യത്തില്‍ ഇന്നും ഈ നാട് വളരെ പിന്നോക്ക അവസ്ഥയിലാണ്.
സമാന പ്രായക്കാരായ കൂട്ടുകാരോടൊപ്പം ചെറുപ്പത്തില്‍ കൊച്ചു തമാശ കാണിച്ചു നടന്ന കണ്ണനാഗം ജഗ്ഷന്‍ (പ്രത്യേകിച്ച് 4 മണി സമയത്ത് ), അവധി ദിവസങ്ങളിലെ പകല്‍ സമയം മുഴുവന്‍ ക്രിക്കറ്റ്‌ കളിച്ചു നടന്ന പന്തടിക്കളം, ഓണം മനസ്സില്‍ ഒരിക്കലും മായാത്ത ഓര്‍മയാക്കി തീര്‍ത്ത പുളിമൂടും, നന്മയുടെയും ,പരദൂഷണത്തിന്റെയും കഥകള്‍ മെനയാന്‍  .... ഓരോ ദിവസവും ഇനിയാരു എന്ന് അന്വേഷിക്കുന്ന നാട്ടിന്‍ പുറത്തിന്റെ തനിമയും...... എല്ലാപേരെയും പോലെ എന്റെ ഗ്രാമം എന്നാ വികാരം ഉള്ളതിനാലാകം എനിക്കും എന്നും അഭിമാനമാണ് കൊല്ലങ്കോട്ടമ്മയുടെ  കീര്‍ത്തിയില്‍ വിളങ്ങുന്ന ഈ പുണ്യ നാട്.
Authour :
Arun kumar Kadakkuruchy
S/O Bhaskaran Nair,
Kadakkuruchy veedu,

Panavila, Kollemcode.
Contact no : +971508947126 / +918675645993

11 comments:

  1. വളരെ നന്നായിട്ടുണ്ട്.ചുരുങ്ങിയ വാക്കുകളിലൂടെ കൊല്ലങ്കോട് എന്ന പുണ്യനഗരിയെ വളരെ മനോഹരവും സത്യസന്ധവുമായ് വര്‍ണ്ണിച്ചിരിക്കുന്നു. നടിന്റെ വികസനത്തിനായ് മത,രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് അണിനിരക്കുക അത്മാര്‍ത്ഥമായ് പ്രവര്‍ത്തിക്കുക.

    ReplyDelete
    Replies
    1. orupade santhosam thankulde vakukal ninjan ente mansu kondu sekarichirikunu chetta valere nandhi

      Delete
  2. ശരിക്കും ഹൃദയ സ്പര്‍ശിയായ വരികള്‍....ജനിച്ചനാടും കളിച്ചുവളര്‍ന്ന സ്ഥലങ്ങളും മറക്കാന്‍ ആര്‍ക്കും ആകില്ലല്ലോ...ഏത് നാട്ടില്‍ പോയാലും മനസ്‌ അപ്പോഴും ജനിച്ച നാട്ടില്‍ ആയിരിക്കും.......

    ReplyDelete
    Replies
    1. orupadu perku nasta vasnthathintee nalukal orma varum angane orikalum chinthikarthu namude elaperudum mansil enum niranju nilkuna maduramulla ormayirikanm namude ormayakl

      Delete
  3. pazhama ellam ullpeduthikonde oru article ezhuthiya arun ne enthe ella vidha aashamshakalum.....pinne kure adikam politics ullpeduthiyettunde ennalum kuzhappamilla?

    ReplyDelete
    Replies
    1. thankal pranjathu ninjanum samadikunu but pazmyulude oru yathra athinu ithum avismanu enu kandathukondanu politics kurachu athikam use chethathu , orupade perku arilla enu arinjathukondanu ingane ezhyuthuvan thirumanichthu

      Delete
  4. "sundari mukkum".. "alappu expertukalyeum" ozhivakandayirunu.... pinnae 4 mani thasha mansilayi... ipo pinnae timimg ilanae ulu... 24 hr service allae....

    ReplyDelete
    Replies
    1. sundari mukum , pulimoodum ellam thirchayum ulpeduthi oru article undakum

      Delete
  5. അരുണ്‍,
    നല്ല ഒരു ലേഖനം, അതിനപ്പുറം ചില സത്യസന്ധമായ കാര്യങ്ങളെ ചങ്കൂറ്റത്തോടെ പറയുവാനുള്ള ആര്‍ജ്ജവം; അഭിനന്ദനീയം. കൊല്ലങ്കോടിലെ പഴയ രാഷ്ട്രീയ സാഹചര്യങ്ങള്‍ പുതു തലമുറയ്ക്ക് മനസ്സിലാക്കുവാനും, നാട്ടിനോടുള്ള ഒരു പ്രവാസിയുടെ സ്നേഹം മറ്റുള്ളവരെ മനസ്സിലാക്കുവാനും ഈ ലേഖനം ഉപകരിച്ചു എന്നതാണ് വാസ്തവം. അരുണിന് KOLLEMCODE ONLINE ടീമിന്റെ എല്ലാ ആശംസകളും

    ReplyDelete
    Replies
    1. eniku ee article avishmaya visangal kcd ulla pazha alkril ninum kityathanu aviadthe orupadu per help chethitundu ninjan athine ee rethyil ezhyuthi enu matherme ullu athukondu ee article avarku veandy samarpikunu

      Delete
    2. kollemcode groupil ithu polyru lekanm iduvan thane sadichathu ente bhagiyam anu ee groupil ninu kitya suport anu ene kondu ingane chinthichathu ,iniyum orupade suport enikum ene pole ulla matu alkrkum kitum enu visosikunu

      Delete

Thanks for visiting this page. Please add a comment here before leaving this page.
KOLLEMCODE ONLINE

Related Posts Plugin for WordPress, Blogger...
back to top