This poem has written by Smt.P.Shyamala Amma, School Assistant(Malayalam),Govt.Higher secondary school Kollemcode and it has published in the School magazine 2006-07(Golden jubilee special magazine ).In this poem, teacher clearly drawn the picture of the development of Govt. School.
We are proudly republishing our respected teacher's literacy here.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കാനെത്തി
ഇന്നത്തെ പ്രൌഡികലോന്നുമില്ല
രഞ്നലോലപ്പുരകള്‍ മാത്രം
പതിച്ച്ചുവരുള്ള കെട്ടിടവും
ഓല ചുവരുള്ള കെട്ടിടവും
കാറ്റത്ത് മേല്‍ക്കൂര പാറി പോകും
മഴ വന്നാല്‍ ക്ലാസ്സു നീരാഴി യാകും
മാനം കറുക്കുന്ന കണ്ടാലപ്പോള്‍
മാറത്ത് പുസ്തക കെട്ടടക്കി
വീട്ടിലെക്കോടും വഴിക്ക് കാണും
വാഴ യിലകളും ചൂടിക്കൊണ്ടേ
കൊവില്‍ക്കിണറിന്‍ കുടി ജലവും
ഞങ്ങള്‍ക്കന്നശ്രയമായിരുന്നു.
ചിന്തിക്കേയുള്ളില്‍ ചിരിയൂറുന്നു
പുത്തന്‍ പരിഷ്കാരമില്ലെന്നാലും
അന്നത്തെ കുട്ടികള്‍ക്കു നിറയെ
ജിജ്ഞാസ തുള്ളി തുളുമ്പി നില്‍ക്കും
കുക്ഷി പശിയാല്‍ പൊരിഞ്ഞെന്നാലും
പ്രാഥമിക ആവശ്യങ്ങള്‍ക്കു നമ്മള്‍
പാടവും തോടും കടന്നു പോകും
പോഷകാഹാരമോ പുസ്തകമോ
അന്നാരും ഞങ്ങള്‍ക്കു തന്നതില്ല
ഗുരുമൊഴിയുന്ന വചനമെല്ലാം
ഭയ ഭക്തിയോടെ ശിരസ്സിലേറ്റും
സത്യമാണി ചോന്ന കാര്യമെല്ലാം
ഇന്നീ യവസ്ഥകളൊക്കെ മാറി
II
തീര്‍ത്തൊരു പാവന ദിവ്യക്ഷേത്രം
ഇന്നതിന്‍ മോടികളോര്‍ത്തിടുമ്പോ-
ളുള്ളിലാനന്ദം നിറഞ്ഞിടുന്നു
വൃക്ഷ ജാലങ്ങളലന്തരീക്ഷം
സംശുദ്ധ മാകുന്നനുദിനവും
ശുദ്ധ ജലത്തിന്‍ കുഴല്‍ക്കിനറും
വെട്ടി നിര്‍മ്മിച്ച കിണറുമുണ്ട്
പൂമണം വീശുന്ന മാഞ്ചിയവും
പൂവന്‍ പഴം നല്‍കും വാഴകളും
തോളോടു തോള്‍ ചേര്‍ന്നു വളര്‍ന്നു നില്‍ക്കും
മാമര ജാലവുമുണ്ടിവിടെ
കൂറ്റന്‍ വട വൃക്ഷം കൈകള്‍ നീട്ടി
സ്വാഗത മേക്കുന്നുണ്ടാഗതര്‍ക്ക്
പേരാലരയാലിന്‍ മെയ്യുരുമ്മി
ചെതോഹരമായ് നിന്നിടുന്നു.
ഉമ്മറത്തത്ഭുത്ത ഗ്ലോബ് നില്‍പു -
ണ്ടച്യുതമാം മഹാസ്സോടെ തന്നെ
ശാസ്ത്ര പരീക്ഷണ ശാലകളും
പുസ്തക ശാലയും പ്രസ്സുമുണ്ട്.
സ്റ്റേജും കോര്‍ടേര്‍സു മുണ്ടിവിടെ നല്ല
ടോ യ് ലെറ്റുംവേറെ യുണ്ടിവിടെ
ഉച്ചനീചത്വ മിവിടെയില്ല
ഉണ്മയോടെ പെരുമാരിടുന്നു
ശിഷ്യന്മാരും ഗുരു നാഥന്മാരും
ഉത്തമനാം പ്രഥ്മാചാര്യനും
ചിത്ത മോദത്തോടെയൊറ്റകേട്ടായി-
നിത്യേന വഴുന്നിവിടെയെന്നും
ആപ്പീസ് ജീവനക്കാരും തന്റെ
കൃത്യങ്ങള്‍ നന്നായ് വഹിചീടുന്നു.
പബ്ലിക് പരീക്ഷയിലൊന്നാം റാങ്ക്
കിട്ടുന്ന കുട്ടിക്കാണ്ടു തോറും
തന്‍ പിതാവിന്നോര്‍മയ്ക്കായിപൂര്‍വ-
വിദ്യാര്‍ഥി നല്‍കുന്നു സമ്മാനങ്ങള്‍
വിദ്യലയത്തി നിരുപുറവും
കീര്‍ത്തി കേട്ടീടുന്ന ക്ഷേത്രമുണ്ട്
ക്ഷേത്രത്തി ലുത്സവ കാലമായാല്‍
ചിത്തത്തിലഹ്ലാദ മാണെല്ലാര്‍ക്കും
ഇപ്പുകഴേന്തും നികേതനത്തി -
ന്നമ്പതാം വാര്‍ഷികമാണിക്കൊല്ലം
മേല്‍ക്ക് മേല്‍ കീര്‍ത്തി പരന്നിടട്ടെ
നാള്‍ക്കു നാള്‍ക്കുന്നതി പ്രാപിക്കട്ടെ.
Apology: ഈ കവിത മലയാളത്തില്‍ ടൈപ്പ്ചെയ്തതില്‍ പല അക്ഷരത്തെറ്റുകളും മലയാളം ഫോണ്ടിന്റെയും എന്റെയും അപാകത മൂലം വന്നു ചേര്‍ന്നിട്ടുണ്ട്. പ്രീയപ്പെട്ട ടീച്ചറിനോടും മാന്യ വായനക്കാരോടും ഈയുള്ളവന്‍ ക്ഷമ ചോദിക്കുന്നു. -Radhakrishnan.
" Amme Narayana, Devi Narayana, Lakshmi Narayana, Bhadre Narayana " Nice to see the detailed programme of Meena Bharani Thookkam 2013.
ReplyDeleteVeerabhadran Nair, Mumbai